കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രണ്ടായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 2291 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 49321 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1221 ആയി ഉയര്‍ന്നു. നിലവില്‍ 18450 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 29650 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം പശ്ചിമ ബംഗാളില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണാണ്. സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ആഴ്ചയില്‍ രണ്ട് ദിവസം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വ്യാഴം ,ശനി ദിവസങ്ങളിലാണ് ഈ ആഴ്ച്ചയിലെ ലോക്ഡൗണ്‍.
2291 new #COVID19 positive cases and 39 deaths have been reported in West Bengal today. Total number of cases now at 49,321 including 18,450 active cases, 29,650 discharged cases and 1,221 deaths: State Health Department. pic.twitter.com/1R1ehr3Kj3
— ANI (@ANI) July 22, 2020
Discussion about this post