മുംബൈ: മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 10000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 1310 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം പുതുതായി 10576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 337607 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 280 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 12556 ആയി ഉയര്‍ന്നു. ഇതുവരെ 187769 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം തമിഴ്നാട്ടില്‍ പുതുതായി 5849 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 186492 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2700 ആയി ഉയര്‍ന്നു.
10,576 new #COVID19 positive cases, 280 deaths, 5552 discharged in Maharashtra today. The total number of positive cases in the state rises to 3,37,607 including 1,87,769 recovered and 12,556 deaths: Government of Maharashtra pic.twitter.com/qX9H7mH29m
— ANI (@ANI) July 22, 2020
Discussion about this post