ബംഗളൂരു: വീണ്ടും കര്‍ണാടകയില്‍ അട്ടിമറിയിലൂടെ ഭരണംപിടിക്കാന്‍ ബിജെപിയുടെ ശ്രമം. ഭരിക്കുന്ന കോണ്‍ഗ്രസ്-ജെഡിയു കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് വിമത എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമം ബിജെപി വീണ്ടും ശക്തമാക്കിയിരിക്കുന്നത്. പുറത്ത് വന്ന് കൊണ്ടിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ഇതിന്റെ സൂചന നല്‍കുന്നത്.
ബെല്ലാരി എംപി ബി ശ്രീരാമലുവിന്റെ വിശ്വസ്തനും ദുബായ് ആസ്ഥാനമാക്കിയുള്ള ബിസിനസുകാരനും തമ്മില്‍ നടത്തിയ സംഭാഷണമാണ് ഇതിലൊന്ന്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി 10-11 എംഎല്‍എമാര്‍ കൂറുമാറാന്‍ തയ്യാറാണെന്ന് ഇരുവരും പറയുന്നു. 20-25 കോടിരൂപയും മന്ത്രി സ്ഥാനവുമാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ ഇത് സംഭവിക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു.
കോണ്‍ഗ്രസ് എംഎല്‍എയായ സതീഷ് ജര്‍ഖിയോളി ബെല്‍ഗാവിയിലുള്ള ഒരു റിസോര്‍ട്ട് സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ ഇതിനൊപ്പം പുറത്തു വന്നിരുന്നു. ഇത് കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കാനുള്ള നീക്കമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
വിമത നീക്കം നടത്തിയിട്ടില്ലെന്ന് സതീഷ് പ്രതികരിച്ചെങ്കിലും ചുരുങ്ങിയത് എട്ടു വിമത എംഎല്‍എമാരെങ്കിലും കോണ്‍ഗ്രസിനകത്തുണ്ടെന്ന് സതീഷ് പറഞ്ഞു. താന്‍ അതില്‍പ്പെട്ടയാളല്ലെന്നും സതീഷ് പറഞ്ഞു.
Discussion about this post