ന്യൂഡൽഹി: കൊവിഡ് മുക്തിയിൽ ദേശീയ ശരാശരി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് രോഗമുക്തി നേടിയത് 28,472 പേരെന്ന് കണക്കുകൾ, ഇതോടെ രാജ്യത്തെ കോവിഡ് 19 രോഗമുക്തി നിരക്ക് 63.13 ശതമാനമായി ഉയർന്നു. രാജ്യത്തെ മരണനിരക്ക് 2.41 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 17ന് 3.36 ആയിരുന്നു രാജ്യത്തെ മരണ നിരക്ക്.
അതേസമയം, രാവിലെ എട്ടുമണിക്ക് വന്ന കണക്കുകൾ പ്രകാരം രാജ്യത്തൊട്ടാകെ ആകെ കൊവിഡ് മുക്തി നേടിയത് 7,53,049 പേരാണ്. 3,41,961 പേരാണ് ഇപ്പോൾ ചികിത്സയിലുളളത്. 19 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ദേശീയ ശരാശരിയേക്കാൾ ഉയർന്ന രോഗമുക്തി നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.
രോഗമുക്തി നിരക്ക് വർധിക്കുന്നത് കേന്ദ്രം സ്വീകരിച്ച സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപ്പിലാക്കിയ പ്രതിരോധനടപടികൾ ഫലവത്താകുന്നു എന്നതിന്റെ സൂചനയാണെന്നും മന്ത്രാലയം അറിയിച്ചു. രോഗസ്ഥിരീകരണത്തിന് ശ്രദ്ധ കൊടുത്തുകൊണ്ടുളള പ്രതിരോധ നടപടികളാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.
ഐസിഎംആർ കണക്കനുസരിച്ച് ജൂലൈ 21 വരെ രാജ്യത്ത് 1,47,24,546 സാമ്പിളുകളാണ് പരിശോധിച്ചത്.
Discussion about this post