കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2261 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 47030 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1182 ആയി ഉയര്‍ന്നു. നിലവില്‍ 17813 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 28035 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം കര്‍ണാടകയിലും രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3649 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 61 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ ഇതുവരെ 71069 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1464 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ 44140 ആക്ടീവ് കേസുകളാണ് ഉള്ളത്.
West Bengal recorded 2,261 new #COVID19 positive cases and 35 deaths today. Total number of cases rise to 47,030 including 17,813 active cases, 28,035 discharged cases and 1,182 deaths: State Health Department pic.twitter.com/RFwWbfTuGW
— ANI (@ANI) July 21, 2020
Discussion about this post