കൊവിഡ് ഭീതി: ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടനം ഉപേക്ഷിച്ചു

ശ്രീനഗര്‍: കൊവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം അമര്‍നാഥ് തീര്‍ത്ഥാടനം ഉണ്ടാകില്ല. അമര്‍നാഥ് തീര്‍ത്ഥാടനം ഉപേക്ഷിച്ചതായി ജമ്മു കാശ്മീര്‍ ഭരണകൂടം അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അമര്‍നാഥ് യാത്ര നടത്താന്‍ സാധിക്കില്ലെന്നും. വിദഗ്ധാഭിപ്രായത്തെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനം വേണ്ട എന്ന നിലപാടിലേക്ക് എത്തിയത് എന്നും ഭരണകൂടം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം ക്ഷേത്രത്തിലെ രാവിലെയും വൈകീട്ടും ഉള്ള ആരതിയും പൂജകളും ലൈവായി ടെലികാസ്റ്റ് ചെയ്യുമെന്നും, വെര്‍ച്വല്‍ ദര്‍ശനം അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടനം വേണ്ട എന്ന തീരുമാനത്തില്‍ അധികൃതര്‍ എത്തിയത്.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11.5 ലക്ഷം കവിഞ്ഞു. രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് മരണവും കുതിച്ചുയരുകയാണ്.

Exit mobile version