ഭോപ്പാല്‍: കാളയ്ക്ക് പകരം കലപ്പ കഴുത്തിലിട്ട് നിലമുഴുത് സ്ത്രീകള്‍. മഴ പെയ്യാത്തതിന്റെ അടിസ്ഥാനത്തില്‍ ദൈവത്തെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു വിചിത്ര സംഭവം മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ നടത്തിയത്. കഴിഞ്ഞ രണ്ട് ആഴ്ചയായി പ്രദേശത്ത് മഴ പെയ്തിട്ടില്ല. കൃഷികള്‍ നശിക്കുന്ന അവസ്ഥ എത്തിയതോടെയാണ് മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ സ്ത്രീകള്‍ നിലം ഉഴാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറയുന്നു.
‘സോയാബീന്‍ കൃഷി വളരണമെങ്കില്‍ നല്ല മഴ ലഭിക്കണം. 15 ദിവസമായി ഈ പ്രദേശത്ത് മഴ പെയ്തിട്ട്. ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ സോയാബീന്‍ നശിക്കുന്ന അവസ്ഥയിലാണ്’ 75കാരിയായ രാംപ്യാരി ബായ് പറയുന്നു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വരള്‍ച്ച കൂടുതലായി ബാധിക്കുന്ന പ്രദേശമാണ് ബന്ദേല്‍ഖണ്ഡ്. കൃഷിയെ ആശ്രയിച്ചാണ് ഇവിടെയുള്ള മിക്കവരുടേയും ജീവിതം. മഴ കിട്ടാതെ വരുമ്പോഴേല്ലാം ഈ നാട്ടിലെ കൃഷിക്കാര്‍ ഇത്തരത്തില്‍ നിരവധി ആചാരണങ്ങള്‍ ചെയ്യാറുണ്ടെന്നാണ് ലഭിക്കുന്ന വിവരം.