‘മാസ്‌ക് പ്രധാനം’ കൊവിഡ് കത്തിനില്‍ക്കെ വരിക്കാര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കി ശ്രീനഗറിലെ ‘റോഷ്‌നി’ ഉറുദു പത്രം

ശ്രീനഗര്‍; കൊവിഡ് 19 പടര്‍ന്ന് പിടിക്കെ പത്രത്തിനൊപ്പം മാസ്‌കും സൗജന്യമായി നല്‍കി മാതൃകയാവുകാണ് ശ്രീനഗറിലെ റോഷ്‌നി എന്ന ഉറുദു പത്രം. ആദ്യ പേജില്‍ തന്നെയാണ് വരിക്കാര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കിയിരിക്കുന്നത്.

‘മാസ്‌ക് ഉപയോഗിക്കുന്നത് പ്രധാനം’എന്ന പേരിലാണ് മാസ്‌ക് കൂടി നല്‍കിയത്. ജനങ്ങള്‍ക്ക് ഈ സന്ദേശം നല്‍കേണ്ടത് പ്രധാനമാണെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് രോഷ്ണിയുടെ എഡിറ്റര്‍ പ്രതികരിച്ചു. ‘ജനങ്ങള്‍ക്ക് ഈ സന്ദേശം നല്‍കേണ്ടത് പ്രധാനമാണെന്നാണ് തങ്ങള്‍ കരുതുന്നത്. മാത്രമല്ല, മാസ്‌ക് ധരിക്കുന്നത് പ്രധാനമാണെന്ന് ജനങ്ങളിലേക്കെത്തിക്കുന്നതിന് ഇതൊരു നല്ല മാര്‍ഗവുമായിരിക്കും,’ എഡിറ്റര്‍ സഹൂര്‍ ഷോറ പറയുന്നു.

അതേസമയം, പത്രത്തിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. രണ്ട് രൂപ വിലയുള്ള പത്രത്തിന്റെ കൂടെ മാസ്‌ക് സൗജന്യമായി നല്‍കണമെങ്കില്‍ ആളുകള്‍ക്ക് അതിന്റെ പ്രാധാന്യം മനസിലാകാന്‍ വേണ്ടിയാണ്. അത് അഭിനന്ദനാര്‍ഹമാണെന്നാണ് വരിക്കാരുടെ അഭിപ്രായം.

Exit mobile version