അഗര്‍ത്തല: ഹരിയാനയിലെ ജാട്ട് സമുദായത്തില്‍പ്പെട്ടവരെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ട്വിറ്ററിലൂടെയാണ് വിവാദ പരാമര്‍ശത്തില്‍ ബിപ്ലബ് മാപ്പ് പറഞ്ഞത്. ‘എനിക്ക് ജാട്ട് സമുദായത്തില്‍പ്പെട്ട ഒട്ടേറെ സുഹൃത്തുക്കളുണ്ട്. എന്റെ അഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ അതില്‍ ക്ഷമ ചോദിക്കുന്നു. ഒരു സമുദായത്തെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്റെ പരാമര്‍ശം. പഞ്ചാബിയേയും ജാട്ട് സമുദായത്തെ കുറിച്ചും ഞാന്‍ അഭിമാനിക്കുന്നു. അവര്‍ക്കിടയില്‍ ഞാന്‍ ഒരുപാട് കാലം ജീവിച്ചിട്ടുണ്ട്’ എന്നാണ് ബിപ്ലബ് ട്വിറ്ററില്‍ കുറിച്ചത്.
ഹരിയാനയില്‍ നിരവധി ജാട്ടുകളുണ്ട്. ഹരിയാനയിലെ ജാട്ടുകള്‍ക്ക് ബുദ്ധിയില്ല, പക്ഷെ ശരീര പുഷ്ടിയുള്ളവരാണ്. ബുദ്ധിയുടെ കാര്യത്തില്‍ അവര്‍ക്ക് ബംഗാളികളുമായി കിടപിടിക്കാനാകില്ല. ബുദ്ധിയുള്ളവര്‍ എന്നാണ് ബംഗാളികള്‍ ഇന്ത്യയില്‍ എല്ലായിടത്തും അറിയപ്പെടുന്നത് എന്നാണ് അമ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബിപ്ലബ്് കുമാര്‍ ദേബ് പറയുന്നത്.
അതേസമയം ബിപ്ലബിന്റെ വാക്കുകള്‍ ബിജെപിയുടെ മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പ്രതികരിച്ചത്. ഇത് ലജ്ജാവഹവും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
मेरे कई अभिन्न मित्र इसी समाज से आते हैं। अगर मेरे बयान से किसी की भावनाओं को ठेस पहुंची है तो उसके लिए मैं व्यक्तिगत रूप से क्षमाप्रार्थी हूँ।
— Biplab Kumar Deb (@BjpBiplab) July 21, 2020
Discussion about this post