ബിലാസ്പുര്‍: ഛത്തിസ്ഘഡ് കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ രാം ദയാല്‍ ഉയിക്ക് ബിജെപിയില്‍ ചേര്‍ന്നു. ആദിവാസി നേതാവായ രാംദയാല്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബിജെപി പാളയത്തിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു ഒരു മാസം മാത്രം അവശേഷിക്കെയുള്ള എംഎല്‍യുടെ മാറ്റം കോണ്‍ഗ്രസിനു വലിയ പ്രഹരമാണ് സൃഷ്ടിച്ചിരിക്കുന്നത്.
നാലു തവണ പാലി തനാഘര്‍ മണ്ഡലത്തില്‍നിന്നും എംഎല്‍എ ആയിട്ടുള്ള രാം ദയാല്‍ ജനുവരിയിലാണു കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായത്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ എന്തുവില കൊടുത്തും അധികാരത്തില്‍നിന്നു താഴെയിറക്കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ രാംദയാല്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാര്‍ട്ടി മാറുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ഭഗേല്‍ പറഞ്ഞു.
Discussion about this post