അഗര്‍ത്തല: ഹരിയാനയിലെ ജാട്ടു സമുദായത്തിനെതിരെ അധിക്ഷേപവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. അമ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഹരിയാനയില്‍ നിരവധി ജാട്ടുകളുണ്ട്. ഹരിയാനയിലെ ജാട്ടുകള്‍ക്ക് ബുദ്ധിയില്ല, പക്ഷെ ശരീര പുഷ്ടിയുള്ളവരാണ്. ബുദ്ധിയുടെ കാര്യത്തില്‍ അവര്‍ക്ക് ബംഗാളികളുമായി കിടപിടിക്കാനാകില്ല. ബുദ്ധിയുള്ളവര്‍ എന്നാണ് ബംഗാളികള്‍ ഇന്ത്യയില്‍ എല്ലായിടത്തും അറിയപ്പെടുന്നത്- ബിപ്ലബ് ദേബ് കുമാര്‍ പറയുന്നു.
शर्मनाक व दुर्भाग्यपूर्ण!
भाजपा के मुख्यमंत्री, त्रिपुरा,बिप्लब देव ने पंजाब के सिख भाइयों व हरियाणा के जाट समाज को अपमानित कर उनका “दिमाग़ कम” बताया
ये भाजपा की औछी मानसिकता है।
खट्टरजी व दुष्यंत चौटाला चुप्प क्यों हैं?
मोदी जी और नड्डाजी कहाँ हैं?
माफ़ी माँगे, कार्यवाही करें pic.twitter.com/whI8QOyKVk— Randeep Singh Surjewala (@rssurjewala) July 20, 2020
ബിപ്ലബിന്റെ വാക്കുകള്‍ ബിജെപിയുടെ മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്ന് വീഡിയോ പങ്കുവെച്ചു കൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പ്രതികരിച്ചു. ലജ്ജാവഹവും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രിപുരയിലെ ബിജെപി മുഖ്യമന്ത്രി ബിപ്ലവ് ദേവ് പഞ്ചാബിലെ സിഖ് സഹോദരങ്ങളെയും ഹരിയാനയിലെ ജാട്ട് സമുദായത്തെയും ബുദ്ധിയില്ലാത്തവര്‍ എന്ന് വിളിച്ച് അപമാനിച്ചു. ഇതാണ് ബിജെപിയുടെ മാനസികാവസ്ഥയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post