കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ ഒരു നോക്ക് കാണാന്‍ ആശുപത്രിയുടെ ജനാലയ്ക്ക് മുകളില്‍ കയറി ഇരിക്കുന്ന മകന്റെ ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. ബെയ്ത്ത്അവ സ്വദേശിയായ ഈ പാലസ്തീനി യുവാവ് ആണ് അമ്മയെ ചികിത്സിക്കുന്ന ഹെബ്റോണ്‍ ആശുപത്രിയുടെ എസിയുവിന്റെ പുറം ജനാലയില്‍ കയറിയത്.
73 കാരിയായ അമ്മ റസ്മി സുവൈതി നാല് ദിവസം മുമ്പാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്. മകന് കാണാനെത്തിതിന് പിന്നാലെയായിരുന്നു അമ്മയുടെ മരണം. ഈ മുപ്പതുകാരന് അമ്മയുടെ ജനാലയുടെ അരികില്‍ ഇരിക്കുന്ന ചിത്രം നിരവധി പേരാണ് പങ്കുവെച്ചത്.
യുഎന്‍ പ്രതിനിധിയും പേട്രിയോടിക് വിഷന്‍ സി.ഇ.ഒയുമായ മുഹമ്മദ് സഫയും ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന പാലസ്തീനിയന്‍ സ്വദേശിനിയായ സ്ത്രീയുടെ മകന്, അമ്മ മരിക്കുന്നത് വരെ എല്ലാ ദിവസവും രാത്രി അയാള്‍ ജനാലയുടെ മുകളില്‍ വന്നിരിക്കുമായിരുന്നു.’ മുഹമ്മദ് സഫ ചിത്രത്തോടൈാപ്പം കുറിച്ചു.
The son of a Palestinian woman who was infected with COVID-19 climbed up to her hospital room to sit and see his mother every night until she passed away. pic.twitter.com/31wCCNYPbs
— Mohamad Safa (@mhdksafa) July 18, 2020
Discussion about this post