ഭുവനേശ്വര്‍: ഒഡീഷ തീരത്ത് നിന്ന് മഞ്ഞനിറത്തിലുള്ള കടലാമയെ കണ്ടെത്തി. ബാലാസോര്‍ ജില്ലയിലെ സുജാന്‍പുര്‍ ഗ്രാമത്തില്‍ നിന്നാണ് ഈ അപൂര്‍വ്വ ആമയെ കണ്ടെത്തിയത്. പ്രദേശവാസികളാണ് ആമയെ രക്ഷിച്ച് വനംവകുപ്പിന് കൈമാറിയത്. ഇതിനു മുമ്പ് ഇത്തരത്തിലൊരു കടലാമയെ പ്രദേശത്തൊന്നും കണ്ടിട്ടില്ലെന്നാണ് വൈല്‍ഡ്ലൈഫ് വാര്‍ഡനായ ആചാര്യ പറഞ്ഞത്.
‘ആമയുടെ തോടും ശരീരവും പൂര്‍ണമായി മഞ്ഞനിറത്തിലാണ് ഉള്ളത്. ഇത് അസാധാരണമാണ്. ഇത്തരമൊരു കടലാമയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല’ എന്നാണ്
ആചാര്യ പറഞ്ഞത്.
അതേസമയം മെലാനിന്റെ അപര്യാപ്ത മൂലമുണ്ടാക്കുന്ന ആല്ബിനിസമാണ് ഇത്തരത്തില്‍ ആമയുടെ കളര്‍ മഞ്ഞ ആവാന്‍ കാരണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പ്രതികരിക്കുന്നത്.
Odisha: A yellow turtle was rescued by locals from Sujanpur village in Balasore district. It was later handed over to Forest Department officials. B Acharya, Wildlife Warden says, "This is a rare turtle, I have never seen one like this." (19.07.20) pic.twitter.com/MWxjLzabyc
— ANI (@ANI) July 19, 2020
Discussion about this post