ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 40425 പേര്‍ക്കാണ്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1118043 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 681 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 27497 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 390459 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 700087 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9518 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 310455 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 258 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 11854 ആയി ഉയര്‍ന്നു.
വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ പുതുതായി 4979 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,70,693 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 2481 ആയി ഉയര്‍ന്നു.
India's #COVID19 case tally crosses 11 lakh mark with highest single day spike of 40,425 new cases & 681 deaths reported in the last 24 hours.
Total cases stand at 11,18,043 including 3,90,459 active cases, 7,00,087 cured/discharged/migrated & 27,497 deaths: Health Ministry pic.twitter.com/Zf5TOgWYuS
— ANI (@ANI) July 20, 2020
Discussion about this post