ലഖ്നൗ: കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി കൊവിഡ് വാര്‍ഡ്. ഉത്തര്‍പ്രദേശിലെ ബറേലി ആശുപത്രിയിലെ വാര്‍ഡാണ് വെള്ളത്തില്‍ മുങ്ങിയത്. കനത്ത മഴയില്‍ പൈപ്പ് പൊട്ടിയതിന് പിന്നാലെ ആശുപത്രി വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നടപടി സ്വീകരിച്ചെന്ന് ആശുപത്രി അദികൃതര്‍ വ്യക്തമാക്കി. കനത്ത മഴയില്‍ പൈപ്പ് പൊട്ടിയതാണ് ആശുപത്രിയില്‍ വെള്ളം നിറയാന്‍ കാരണമെന്നും ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വാര്‍ഡില്‍ നിന്ന് രോഗികള്‍ നോക്കിയപ്പോള്‍ താഴോട്ട് ശക്തമായി വെള്ളം കുത്തിയൊലിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ളവര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്.
‘രാത്രി വൈകിയാണ് ഞങ്ങള്‍ വീഡിയോയെക്കുറിച്ച് അറിഞ്ഞത്. ഇതൊരു സ്വകാര്യ മെഡിക്കല്‍ കോളേജാണ്. അറിഞ്ഞയുടനെ, പ്ലംബിംഗ് തകരാറാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ഞങ്ങള്‍ രോഗികളെ ഉടനടി മാറ്റി, ഇപ്പോള്‍ കാര്യങ്ങള്‍ സാധാരണ ഗതിയില്‍ ആയിട്ടുണ്ട്’ ബറേലിയുടെ ജോയിന്റ് മജിസ്ട്രേറ്റ് ഇഷാന് പ്രതാപ് സിംഗ് പറഞ്ഞു.
Hospital in Bareilly with Covid patients #UttarPradesh pic.twitter.com/3JfMI7UyF6
— 🇮🇳 Anindita (@hatefreeworldX) July 19, 2020
Discussion about this post