ന്യൂഡല്‍ഹി: കോവിഡിനെതിരെ പ്രതീക്ഷയായി ഇന്ത്യയുടെ കൊവാക്സിന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നല്കി എയിംസ്. സന്നദ്ധരായ ആളുകളില്‍ തിങ്കളാഴ്ച മുതല്‍ പരീക്ഷണം നടത്താനാണ് എയിംസ് ഒരുങ്ങി. ഇതിനായി വളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താന്‍ എയിംസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) തിരഞ്ഞെടുത്തത്.
മനുഷ്യരിലെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളാണ് നടത്തുക. ഒന്നാം ഘട്ടത്തില്‍ 375 വളണ്ടിയര്‍മാരിലാണ് വാക്സിന് പരീക്ഷിക്കുക. ഇതില്‍ നൂറുപേര് എയിംസില്‍ നിന്നു തന്നെ തയ്യാറായിട്ടുണ്ടെന്നാണ് വിവരം.
കോവിഡ് ബാധിച്ചിട്ടില്ലാത്ത, 18നും 55നും ഇടയില്‍ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുകയെന്ന് എയിംസ് സെന്റര്‍ ഫോര്‍ കമ്യൂണിറ്റി മെഡിസിന് പ്രഫസര്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു.
വളണ്ടിയര്‍മാരുടെ രജിസ്ട്രേഷന് പ്രക്രിയ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഡോ സഞ്ജയ് റായ് അറിയിച്ചു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക്
[email protected] എന്ന മെയില്‍ ഐഡിയിലോ 7428847499 എന്ന നമ്പറില്‍ എസ്എംഎസ് ആയോ ഫോണ്‍ വിളിച്ചോ സന്നദ്ധത അറിയിക്കാം.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ആണ് ഐസിഎംആറും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും (എന്‍ഐവി) സഹകരിച്ചാണ് കോവാക്സിന് വികസിപ്പിച്ചത്. മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അടുത്തിടെ അനുമതി നല്‍കിയിരുന്നു.
Discussion about this post