സീരിയല്‍ റിയാലിറ്റി ഷോ താരം പ്രദീപ് ചന്ദ്രന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫേസ്ബുക്കിലൂടെ വിവാഹത്തിന്റെ ലൈവ് പങ്കുവച്ചപ്പോള്‍ ആരാധകര്‍ ചോദിച്ച കിടിലന്‍ ചോദ്യവും അതിന് പ്രദീപ് ചന്ദ്രന് നല്കിയ മറുപടിയുമായി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
പ്രദീപിന്റെ മുഖഭാവം കണ്ടിട്ട് ഇഷ്ടമില്ലാതെ വിവാഹിതനാകുന്നതു പോലെ തോന്നുന്നുവല്ലോ എന്നായിരുന്നു ലൈവ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍. വീട്ടിലെ ഹാളിലാണ് ചടങ്ങുകള്‍ നടന്നതെന്നും അസഹനീയമായ ചൂടായിരുന്നുവെന്നും അതിന്റെ അസ്വസ്ഥകളാണ് മുഖത്ത് പ്രതിഫലിച്ചതെന്നും ചോദ്യങ്ങള്‍ക്ക് പ്രദീപ് മറുപടി നല്കി.
തിരുവനന്തപുരം ഇന്‍ഫോസിസിലെ ജീവനക്കാരിയായ അനുപമയെയാണ് പ്രദീപ് വിവാഹം ചെയ്തത്. ജൂലൈ 12 ഞായറാഴ്ച വധുവിന്റെ കരുനാഗപ്പള്ളിയിലെ വീട്ടിലായിരുന്നു ചടങ്ങുകള്‍. വീട്ടിലെ ഒരു ഹാളായിരുന്നു വിവാഹവേദി. 50 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതു കൂടാതെ ക്യാമറയും ലൈറ്റും വിളക്കുമെല്ലാം ഹാളിലുണ്ടായിരുന്നു.
ഭാരമേറിയ ഹാരവുമണിഞ്ഞാണ് നിന്നത്. വിളക്ക് കെടുമെന്നതിനാല്‍ ഫാന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. ഇതെല്ലാം കഠിനമായ ചൂടിന് കാരണമായി. ആ അസ്വസ്ഥത മുഖത്ത് പ്രതിഫലിക്കുകയായിരുന്നു. സ്വദേശമായ തിരുവനന്തപുരത്തുവച്ച് ഗംഭീരമായി വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. പക്ഷേ സാധിച്ചില്ലെന്ന് വിവാഹ ശേഷം നല്കിയ അഭിമുഖങ്ങളില്‍ പ്രദീപ് പറഞ്ഞു.
ദൂരദര്‍ശനിലെ താഴ്വാര പക്ഷികളിലൂടെയാണ് പ്രദീപ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് കുഞ്ഞാലി മരയ്ക്കാര്‍, കറുത്ത മുത്ത് എന്നീ ഹിറ്റ് സീരിയലുകളുടെ ഭാഗമായി. സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ് ബോസ് ഷോയിലെ മത്സരാര്‍ഥിയായിരുന്നു.
Discussion about this post