ബംഗളൂരു: കൊവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ആശുപത്രികളും മറ്റും നിറയുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ തീരെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കുകയാണ് വീട്ടിലിരുന്ന് കൊവിഡിനെ തോല്‍പ്പിച്ച റിട്ടയേഡ് കേണല്‍ ശാന്തകുമാര്‍ പറയുന്നു. 57 കാരനായ ശാന്തകുമാര്‍ നിലവില്‍ ബംഗളൂരുവിലാണ്. ജയ്‌നഗറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു ശാന്തകുമാര്‍.
ജൂണ്‍ രണ്ടിനാണ് അദ്ദേഹത്തിന് പതിവില്ലാത്ത ചുമയും ശരീരവേദനയും അനുഭവപ്പെട്ടത്. നേരെ വീട്ടിലെത്തി മുറിയ്ക്കുള്ളിലേയ്ക്ക്. പനി നോക്കിയപ്പോള്‍ 100 ഡിഗ്രി. പനിക്കുള്ള ചില്ലറ നാട്ടുമരുന്നുകള്‍ കഴിച്ച് കിടന്നു. അടുത്ത ദിവസം പരിശോധന നടത്തിയതോടെ പോസിറ്റീവാണെന്ന് തെളിയുകയും ചെയ്തു. കര്‍ണാടകയില്‍ ആശുപത്രി ബെഡുകള്‍ നിറഞ്ഞ് തുടങ്ങിയതിനാല്‍ വീട്ടില്‍ കഴിയാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ശാന്തകുമാര്‍ പറയുന്നു.
ഇടയ്ക്കിടെ ചൂടുവെള്ളം കുടിച്ചും മറ്റും പനിയെ ചെറുത്തു. നാരങ്ങ പിഴിഞ്ഞ് തേനും ഉള്ളി സത്തുമായി ചുമയ്ക്കും കഴിച്ചു. പനിക്ക് ആശുപത്രിയില്‍ നിന്നെത്തിച്ച ഗുളികയും. പനി കുറഞ്ഞ് തുടങ്ങിയതോടെ തൊണ്ടയില്‍ നനവേറി. മണം നഷ്ടമായി. ചെറുതായി ഭയം തോന്നിയെങ്കിലും മനസിനെ ധൈര്യമാക്കി. പരിശോധനയുടെ പത്താം ദിവസം ഓക്‌സിജന്‍ ലെവലും താപനിലയുമെല്ലാം സാധാരണ നിലയിലേക്കെത്തുകയും ചെയ്തതായി ശാന്തകുമാര്‍ പറയുന്നു. അടുത്ത പരിശോധനയില്‍ കൊവിഡ് മുക്തനാവുകയും ചെയ്തു. കേരളത്തില്‍ നിലവില്‍ കൊവിഡ് ചികിത്സ വീട്ടിലാക്കേണ്ട ആവശ്യമില്ലെന്നും പക്ഷേ അത്തരമൊരു ഘട്ടം വന്നാല്‍ ധൈര്യമായി മനസാന്നിധ്യത്തോടെ കഴിയണമെന്നും ശാന്തകുമാര്‍ പറയുന്നു.
Discussion about this post