ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38902 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1077618 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 543 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 26816 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 373379 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 677423 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,348 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 300937 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 144 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 11596 ആയി ഉയര്‍ന്നു.
അതേസമയം തമിഴ്നാട്ടിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. പുതുതായി 4,807 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 88 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 2,403 ആയി ഉയര്‍ന്നു. 8,049 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. കര്‍ണാടകയില്‍ പുതുതായി 4,537 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 59,652 ആയി. കഴിഞ്ഞ ദിവസം 93 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1,240 ആയി.
Highest single day spike of 38,902 cases and 543 deaths reported in India in the last 24 hours.
Total #COVID19 positive cases stand at 10,77,618 including 3,73,379 active cases, 6,77,423 cured/discharged/migrated and 26,816 deaths: Ministry of Health and Family Welfare pic.twitter.com/u8im5qLQcI
— ANI (@ANI) July 19, 2020
Discussion about this post