മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 8348 പേര്‍ക്ക്, മരണസംഖ്യ 11596 ആയി

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,348 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 300937 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 144 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 11596 ആയി ഉയര്‍ന്നു.

അതേസമയം തമിഴ്‌നാട്ടിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. പുതുതായി 4,807 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 88 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 2,403 ആയി ഉയര്‍ന്നു. 8,049 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.

കര്‍ണാടകയില്‍ പുതുതായി 4,537 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 59,652 ആയി. കഴിഞ്ഞ ദിവസം 93 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1,240 ആയി. അതേസമയം 1,018 പേര്‍ രോഗമുക്തി നേടിയത് ആശ്വാസം പകരുന്നുണ്ട്.

Exit mobile version