ബംഗളൂരു: കൊവിഡ് ഭീതിയെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞതോടെ ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ. കൊവിഡ് മൂലമാണ് മരിച്ചതെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ തയ്യാറാകാതിരുന്നത്. മറ്റൊരു മാര്‍ഗവും ലഭിക്കാതെ വന്നതോടെ ഭര്‍ത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയിലാക്കി മക്കള്‍ക്കൊപ്പം ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു.
ബംഗളൂരുവിലെ അതാണിയിലാണ് സംഭവം. അതാണിയില് ചെരുപ്പുകുത്തിയായ സദാശിവ് ഹിരട്ടിയുടെ (55) മൃതദേഹമാണ് ഭാര്യ ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിച്ചത്. ബുധനാഴ്ചയാണ് സദാശിവ് മരിച്ചത്.
ഈ സമയം ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയിരുന്നു. പിറ്റേന്ന് ഭാര്യ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സദാശിവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് കൊവിഡിനെ തുടര്‍ന്നാണെന്ന് സംശയിച്ച് അയല്‍വാസികളും ബന്ധുക്കളും സഹായിക്കാന്‍ കൂട്ടാക്കാതെ വീടുകളിലേക്ക് മടങ്ങി.
തുടര്‍ന്ന് ഭാര്യയും മക്കളും ചേര്‍ന്ന് മൃതദേഹം ഉന്തുവണ്ടിയില്‍ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വിവാദമായി.
സദാശിവ് ഹിരട്ടിക്ക് നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്.
A woman in Belgaum used a push cart to move her husband's dead body , no one helped as they feared the husband to have died due to #Covid19 pic.twitter.com/fdcfGPAhYE
— Nagarjun Dwarakanath (@nagarjund) July 18, 2020
Discussion about this post