ബുലാന്ദ്ഷഹര്‍: രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. ഗോ സംരക്ഷണ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറിലാണ് സംഭവം.
അനധികൃത കശാപ്പു കേന്ദ്രത്തിന് എതിരെ, ഗോ സംരക്ഷണ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടത്. തെരുവില്‍ ഇറങ്ങിയ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെടുകയായിരുന്നു.
തെരുവില്‍ ഇറങ്ങിയ അക്രമികള്‍ വണ്ടികള്‍ക്ക് തീയിടുകയും സംഘര്‍ഷം അഴിച്ചു വിടുകയും ചെയ്തു. പോലീസിന്റെ വണ്ടികളും വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും പ്രതിഷേധക്കാര്‍ തീയിട്ടു നശിപ്പിച്ചിട്ടുണ്ട്.
Discussion about this post