ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ അമ്മയും മകളും തീകൊളുത്തി

Fire Accident | Bignewslive

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്‍പില്‍ തീകൊളുത്തി അമ്മയും മകളും. അമേഠിയില്‍ നിന്നെത്തിയ അമ്മയും മകളുമാണ് മുഖ്യമന്ത്രിയുടെ ഓഫീസായ ലോക്ഭവന് മുന്നില്‍ തീകൊളുത്തി ജീവിതം അവസാനിപ്പിക്കാന്‍ ശ്രമം നടത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില അതീവഗുരുതരമായി തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെയായിരുന്നു സംഭവം. അതീവ സുരക്ഷാമേഖലയായ ലോക്ഭവന് മുന്നിലെത്തിയ അമ്മയും മകളും തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അമേഠിയില്‍ വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പരസ്പരം തീ കൊളുത്തിയത്. എന്നാല്‍ ലോക്ഭവന് മുന്നിലെത്തിയ അമ്മയും മകളും ഇക്കാര്യത്തില്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെയും സമീപിച്ചിരുന്നില്ലെന്ന് പോലീസ് പ്രതികരിച്ചു.

Exit mobile version