മുംബൈ: കോവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ബോളിവുഡ് താരം ഐശ്വര്യ റായിയെയും മകള്‍ ആരാധ്യ ബച്ചനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് താരത്തിനും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടര്‍ന്ന് ഹോം ക്വാറന്റീനിലായിരുന്ന ഇരുവരെയും ഇന്ന് രാത്രിയോടെയാണ് മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഐശ്വര്യ റായിയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനും ഭര്‍തൃപിതാവ് അമിതാഭ് ബച്ചനും അതേ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലാണ്.
ബച്ചന് കുടുംബത്തില്‍ അമിതാഭ് ബച്ചനാണ് ആദ്യം കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ അഭിഷേക് ബച്ചനും ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കോവിഡ് നെഗറ്റീവാണ്.
Discussion about this post