ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു. നെപനഗര് മണ്ഡലത്തിലെ എംഎല്‍എ സുമിത്ര ദേവി കാസ്ദേക്കറാണ് എംഎല്‍എ സ്ഥാനം രാവിവെച്ചത്. കഴിഞ്ഞ ദിവസം മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണിത്.
എംഎല്‍എ പ്രദ്യുംസിങാണ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ എത്തിയതിന് പിന്നാലെ പ്രദ്യുംസിങിനെ ഫുഡ് സിവില്‍ സപ്ലൈ കോര്പ്പറേഷന് ചെയര്‍മാനാക്കി നിയമിച്ചിരുന്നു.
മാര്‍ച്ച് 24-ന് ശേഷം മധ്യപ്രദേശ് നിയമസഭയില്‍ നിന്ന് 24 കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവെച്ചിട്ടുള്ളത്. ഇതില്‍ 22 പേര് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം പാര്‍ട്ടി വിട്ടവരാണ്. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ട 14 എംഎല്‍എമാര്‍ നിലവില്‍ ചൗഹാന് മന്ത്രിസഭയിലുണ്ട്.
Discussion about this post