ന്യൂഡല്‍ഹി: വീണ്ടും സഹായ ഹസ്തം നീട്ടി ബോളിവുഡ് നടന് സോനു സൂദ്. ഇത്തവണ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 25000 ഫേസ് ഷീല്‍ഡുകളാണ് നല്‍കിയത്. സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ സഹായത്തിന് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 25000 ഫേസ് ഷീല്‍ഡുകള്‍ നല്കിയ സോനു സൂദിന് നന്ദി അറിയിക്കുന്നുവെന്ന് ദേശ്മുഖ് ട്വീറ്റ് ചെയ്തു. ഇവര്‍ ഇരുവരും നില്ക്കുന്ന ചിത്രവും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യമാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8500 ലധികം ആളുകള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ ആകെ എണ്ണം 2,84,281 ആയി. ഒരു ദിവസത്ത ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെയും സഹായ ഹസ്തങ്ങളുമായി താരം രംഗത്തെത്തിയിരുന്നു.
I thank @SonuSood Ji for your generous contribution of giving 25,000 #FaceShields for our police personnel. pic.twitter.com/bojGZghy23
— ANIL DESHMUKH (@AnilDeshmukhNCP) July 16, 2020
Discussion about this post