ചെന്നൈ: ബിജെപി തമിഴ്നാട് ഘടകത്തിന്റെ യൂത്ത് വിംഗിന്റെ വൈസ് പ്രസിഡന്റായി കുപ്രസിദ്ധ വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ വിദ്യാ വീരപ്പനെ തെരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിദ്യാ വീരപ്പന് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഇതിനൊപ്പം തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എംജി ആറിന്റെ വളര്‍ത്തുമകള്‍ ഗീത മധുമോഹന്, സഹോദരന്റെ കൊച്ചുമകന് ആര് പ്രവീണ്‍ എന്നിവരെ ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നടന് ധനുഷിന്റെ അച്ഛനും സംവിധായകനുമായ കസ്തൂരിരാജ, സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരന്, നടന്മാരായ രാധാ രവി, വിജയകുമാര്‍ എന്നിവരെ നിര്‍വാഹക സമിതി ഓര്‍ഗനൈസര്‍മാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്.
സംഗീതസംവിധായകന് ദിന, സംവിധായകന് പേരരശ് എന്നിവരെ കലാവിഭാഗത്തിന്റെ സെക്രട്ടറിമാരായും നടന് ആര്‍കെ സുരേഷിനെ ഒബിസി വിഭാഗം വൈസ് പ്രസിഡന്റായും നിയമിക്കുകയും ചെയ്തു.
Discussion about this post