രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ വമ്പന്‍ ട്വിസ്റ്റ്: ഗെഹ്ലോതിനെ പിന്തുണയ്ക്കാന്‍ എംഎല്‍എമാരോട് ബിജെപി മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ആവശ്യപ്പെട്ടുവെന്ന് സഖ്യകക്ഷിയുടെ ആരോപണം

ജയ്പുര്‍: രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ വമ്പന്‍ ട്വിസ്റ്റ്. മുഖ്യമന്ത്രി ഗെഹ്ലോതും സച്ചിന്‍ പൈലറ്റുമായുള്ള രാഷ്ട്രീയ പോരില്‍ ഇടപെട്ട് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ വസുന്ധര രാജെ. വസുന്ധര രാജെ, ഗെഹ്ലോത് സര്‍ക്കാരിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി എന്‍ഡിഎ ഘടകക്ഷി ആരോപിച്ചു.

അടുപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ വിളിച്ച് ഗെഹ്ലോതിന് പിന്തുണ നല്‍കാന്‍ വസുന്ധര രാജെ ആവശ്യപ്പെട്ടുവെന്ന് ലോക്‌സഭാ എംപിയും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി നേതാവുമായ ഹനുമാന്‍ ബെനിവാള്‍ വെളിപ്പെടുത്തി. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും ഹനുമാന്‍ ബെനിവാള്‍ പറഞ്ഞു. ട്വിറ്ററിലൂടെയായണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായിട്ടും വസുന്ധര രാജെ മൗനം പുലര്‍ത്തുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിന് ഇടയിലാണ് ബിജെപി ഘടക കക്ഷി വസുന്ധരക്ക് എതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്.

Exit mobile version