അപമാനിക്കാന്‍ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ കലിതീരും വരെ ‘മര്‍മ്മ’ത്തില്‍ മാത്രം തൊഴിച്ചു

നാസിക്ക്: അപമാനിക്കാന്‍ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ കലിതീരും വരെ മര്‍മ്മത്തില്‍ മാത്രം തൊഴിച്ച് 19കാരി. നിരന്തരം അടിച്ച ശേഷം 53കാരനായ അമ്മയുടെ സുഹൃത്തിനെ യുവതി കഴുത്ത് ഞെരിച്ച് വകവരുത്തുകയും ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഭര്‍ത്താവിനോടൊപ്പം താനെയിലായിരുന്ന യുവതി കഴിഞ്ഞിരുന്നത്.

ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് നാട്ടില്‍ തിരികെയെത്തിയത്. ഗര്‍ഭിണിയായിരുന്ന യുവതി ഇതിനിടെ പ്രസവിക്കുകയും ചെയ്തു. തുടര്‍ന്ന് അമ്മയുടെ കൂടെയാണ് താമസിച്ചിരുന്നത്. എന്നാല്‍ അമ്മയുടെ ഒപ്പം താമസിച്ചിരുന്ന സുഹൃത്തായ 53കാരന്‍ കഴിഞ്ഞ ദിവസം യുവതിയെ കടന്നു പിടിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ശ്രമം. ഇതിനെ ചെറുത്ത യുവതി ഇയാളെ നിരന്തരം അടിക്കുകയായിരുന്നു. ജനനേന്ദ്രിയത്തിലടക്കം തൊഴിച്ച് രക്ഷപ്പെടുകയും ചെയ്തു.

എന്നാല്‍ മര്‍ദിച്ചതില്‍ പ്രകോപിതനായ ഇയാള്‍ യുവതിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഉറങ്ങുകയായിരുന്ന കുഞ്ഞിനെയെടുക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ യുവതി ഇയാളെ വീണ്ടും മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ കഴിഞ്ഞദിവസം തന്നെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version