ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ വിവാദ നായകന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറയിച്ചു. ഡെങ്കിപ്പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ബിഷപ്പ്.
അദ്ദേഹത്തിന്റെ രക്തത്തിലെ കൗണ്ട് സാധാരണ നിലയിലേക്കെത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജലന്ധര്‍ കിഡ്നി ഹോസ്പിറ്റല്‍ ആന്‍ഡ് ലൈഫ് ലൈന്‍ മെഡിക്കല്‍ ഇന്സ്റ്റിറ്റിയൂഷന് ആശുപത്രിയിലാണ് ബിഷപ് ഫ്രാങ്കോ ചികിത്സയിലുള്ളത്.
Discussion about this post