ബംഗളൂരു: രാജ്യത്ത് കൊവിഡ് 19 എന്ന മഹാമാരി പടര്‍ന്ന് പിടിക്കുകയാണ്. അതിരൂക്ഷമാവുകയാണ് രാജ്യത്തെ കൊവിഡ് വ്യാപനം. ഇതോടെ കടുത്ത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളുമായി സംസ്ഥാന സര്‍ക്കാരുകളും മുന്പോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ ചര്‍ച്ചയാവുകയാണ് കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലുവിന്റെ വാക്കുകള്‍.
ഇപ്പോഴത്ത അവസ്ഥയില്‍ ദൈവത്തിന് മാത്രമെ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുകയൊള്ളൂവെന്നാണ് അദ്ദേഹത്തിന്റെ വാദം. കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ വ്യാപകമായി വര്‍ധിക്കുകയാണ്. ‘കൊറോണ വൈറസിനെ നിയന്ത്രിക്കാന്‍ ആര്‍ക്കാണ് കഴിയുക? ഇപ്പോഴത്തെ സാഹചര്യത്തില്‍, ദൈവം മാത്രമേ നമ്മെ രക്ഷിക്കൂ.
അല്ലെങ്കില്‍ വൈറസിനെ കുറിച്ചും അതിന്റെ അപകടങ്ങളെ കുറിച്ചും ജനങ്ങള്‍ ബോധവാന്മാരാകണം.’ മന്ത്രി പറയുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ അപകടകരമായ നിലയിലേക്ക് കൊവിഡ് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post