സഹോദരന് കൊവിഡ്; സൗരവ് ഗാംഗുലി ഹോം ക്വാറന്റൈനില്‍

കൊല്‍ക്കത്ത: സഹോദരന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗരവ് ഗാംഗുലി ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് സൗരവ് ഗാംഗുലി ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്‌നേഹാശിഷ് ഗാംഗുലിക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ബെല്ലെ വ്യൂ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്‌നേഹാശിഷിന്റെ മോമിന്‍പുരിലെ വീട്ടില്‍ സഹായിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Exit mobile version