മുംബൈ: കോവിഡ് ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ച് ബോളിവുഡ് നടി രേഖ. രേഖയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും മറ്റ് രണ്ട് ജോലിക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് കോവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ തനിക്ക് കോവിഡ് പോസിറ്റീവായവരുമായി ബന്ധമില്ലെന്നും അതിനാല്‍ ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും രേഖ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കോര്‍പ്പറേഷന്‍ അധികൃതരെ വീട്ടില്‍ കയറ്റാനും അണുനശീകരണം നടത്താനും താരം സമ്മതിക്കുന്നില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രേഖയുടെ വീട്ടിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും മറ്റ് രണ്ട് ജോലിക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രേഖയുടെ ബംഗ്ലാവ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സീല്‍ ചെയ്തിരുന്നു. അധികൃതര്‍ രേഖയോട് ഹോം ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അണുനശീകരണം നടത്താന്‍ താരത്തിന്റെ വീട്ടിലെത്തിയ അധികൃതരെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ രേഖ സമ്മതിച്ചില്ല. അധികൃതര്‍ക്ക് രേഖയുടെ മാനേജര്‍ നടിയുടെ നമ്പര്‍ കൊടുക്കുകയും വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തന്നെ നേരത്തെ വിളിച്ചിട്ടു മാത്രം വന്നാല്‍ മതിയെന്നാണ് ഈ നമ്പറില്‍ വിളിച്ച കോര്‍പ്പറേഷന്റെ ചീഫ് മെഡിക്കല്‍ ഓഫിസറോട് രേഖ പറഞ്ഞത്.
നടിയുടെ മറുപടി അവരെ ഞെട്ടിച്ചു. കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ആ സ്ഥലം എത്രയും പെട്ടന്ന് സാനിറ്റൈസ് ചെയ്യുക അവരുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യം പറഞ്ഞ് രേഖയെ വീണ്ടും വിളിച്ചപ്പോഴും കൊറോണ ടെസ്റ്റ് നടത്താന്‍ തയ്യാറല്ലെന്നാണ് അറിയിച്ചത്.
കോവിഡ് പോസിറ്റിവ് ഉള്ള ആരുമായും താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നാണ് നടി പറയുന്നത്. താനും സ്റ്റാഫുകളും സ്വയം ടെസ്റ്റ് നടത്തി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ റിസല്‍ട്ട് അയച്ചുതരുമെന്നും നടി അറിയിച്ചിട്ടുണ്ട്. സംഭവം ഇപ്പോള്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്.