മുംബൈ: കുപ്പിയില്‍ ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന് പ്രകോപിതനായ യുവാവ് പെട്രോള്‍ പമ്പില്‍ പാമ്പിനെ തുറന്ന് വിട്ടു. പാമ്പ് പമ്പിനുള്ളില്‍ ഇഴഞ്ഞുനീങ്ങിയതോടെ ജീവനക്കാരും പരിഭ്രാന്തരായി ഓടാന്‍ തുടങ്ങി. ഒടുവില്‍ പാമ്പ് പിടിത്തക്കാരനെത്തി പാമ്പിനെ പിടികൂടിയതോടെയാണ് ജീവനക്കാര്‍ക്ക് ആശ്വാസമായത്.
മുംബൈ മല്‍ക്കാപുര്‍ റോഡിലെ ചൗധരി പെട്രോള്‍ പമ്പില്‍ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പാമ്പ് പിടുത്തക്കാരനാണെന്ന് സംശയിക്കുന്ന ഒരാള്‍ കുപ്പിയില്‍ ഇന്ധനം വാങ്ങിക്കാനാണ് എത്തിയത്. എന്നാല്‍ കുപ്പിയില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന നിര്‍ദേശമുണ്ടെന്നും ഇന്ധനം നല്‍കാനാവില്ലെന്നും ജീവനക്കാര്‍ പറയുന്നു.
ഇതോടെയാണ് തന്റെ കൈയിലുണ്ടായിരുന്ന ഒരു സഞ്ചിയുമായി പമ്പിലെ ഓഫീസ് മുറിയിലെത്തി യുവാവ് പാമ്പിനെ തുറന്നുവിട്ടത്. ശേഷം ഇയാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
कैसे-कैसे लोग होते हैं!! बुलढाणा: बोतल में पेट्रोल देने से मना किया तो नाराज युवक ने पेट्रोल पंप दफ़्तर में सांप छोड़ दिया @ndtvindia pic.twitter.com/BFWbMoxVZC
— sunilkumar singh (@sunilcredible) July 14, 2020