അന്തരിച്ച കന്നഡ നടന് ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ സര്ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടുവെന്നും ആശുപത്രിയിലേക്ക് പോവുകയാണെന്നുമാണ് ധ്രുവ ട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ കോവിഡ് പരിശോധന നടത്തണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് ആരാധകര്‍ ട്വീറ്റിന് മറുപടിയുമായി എത്തി.
രശ്മിക മന്ദാന, ധനഞ്ജയ് തുടങ്ങിയവര്‍ അഭിനയിക്കുന്ന പൊഗരു ആണ് നടന്റെ പുതിയ ചിത്രം. കഴിഞ്ഞ മാസമായിരുന്നു നടന് ചിരഞ്ജീവി സര്‍ജയുടെ മരണം. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.
My wife and I have both been tested positive for COVID-19 with mild symptoms and hence chosen to get ourselves hospitalised. I’m sure we’ll be back all fine! All those who were in close proximity with us please get yourselves tested and remain safe.
ಜೈ ಆಂಜನೇಯ 💪🏼— Dhruva Sarja (@DhruvaSarja) July 15, 2020
Discussion about this post