ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഹാന്‍ഡ് സാനിറ്റൈസറുകളുടെ ജിഎസ്ടി കുത്തനെ കൂട്ടി. ആല്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റൈസറുകളെ 18 ശതമാനം ജിഎസ്ടി പരിധിയിലുള്‍പ്പെടുത്തിയതായി അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് ഉത്തരവില്‍ പറയുന്നു.
ഔഷധ വിഭാഗത്തില്‍ നിന്നും അണുനാശിനികളുടെ വിഭാഗത്തിലേക്ക് സാനിറ്റൈസര്‍ മാറ്റിയതിനാലാണ് നികുതി കൂടിയത്. ഇതുവരെ 12 ശതമാനം നികുതിയാണ് സാനിറ്റൈസറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
കഴിഞ്ഞ ദിവസം ഹാന്‍ഡ് സാനിറ്റൈസറുകളുടെ നികുതി സംബന്ധിച്ച് സ്പ്രിംഗ്ഫീല്‍ഡ് ഇന്ത്യ ഡിസ്റ്റലറീസ് എഎആര്ന്റെ ഗോവ വിഭാഗത്തെ സമീപിക്കുകയും ഹാന്‍ഡ് സാനിറ്റൈസറുകളെ 12 ശതമാനം ജിഎസ്ടി വിഭാഗത്തില്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൂടാതെ, നിലവിലെ സാഹചര്യത്തില്‍ ആവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവയെ ജിഎസ്ടി നിരക്കില്‍ നിന്ന് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു.
Discussion about this post