പട്ന: ജന്മദിനത്തില് ചന്ദ്രനില്‍ ഭൂമി വാങ്ങി ബീഹാര്‍ സ്വദേശി. ബീഹാറിലെ ബിസിനസ്സുകാരനായ നീരജ് കുമാറാണ് ചന്ദ്രനില്‍ ഒരു ഏക്കറോളം സ്ഥലം വാങ്ങിയത്. അമേരിക്കയിലെ ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴി ഓണ്‍ലൈനിലൂടെയാണ് ചന്ദ്രനില്‍ ഭൂമി വാങ്ങിയതെന്ന് നീരജ് കുമാര്‍ പറയുന്നു.
ആകാശവും നക്ഷത്രവുമെല്ലാം കുട്ടിക്കാലം മുതലേ തനിക്ക് ഒരു കൗതുകമായിരുന്നുവെന്നും ചന്ദ്രനില്‍ പോകണമെന്നത് ചെറുപ്പം മുതലുളള തന്റെ ആഗ്രഹമായിരുന്നുവെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിലവില്‍ അത് സാധ്യമല്ലെന്നും അതിനാലാണ് കുറച്ച് സ്ഥലം വാങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അങ്ങനെയാണ് ജന്മദിനത്തില് നീരജ് ചന്ദ്രനില്‍ ഭൂമി സ്വന്തമാക്കിയത്. ഭൂമി വാങ്ങാന്‍ നല്കിയ പണം അധികമൊന്നുമല്ലെന്നും എന്നാല്‍ ഭൂമി വാങ്ങാനുളള നടപടിക്രമങ്ങള്‍ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ബോധ് ഗയ സ്വദേശിയായ നീരജ് കുമാര്‍ പറഞ്ഞു.
ചന്ദ്രനില്‍ നടന് ഷാരൂഖ് ഖാന് അടക്കമുളള പ്രമുഖര്‍ ഭൂമി വാങ്ങിയതായുളള വാര്‍ത്തകള്‍ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കും ചന്ദ്രനില്‍ സ്ഥലം വേണമെന്ന ആഗ്രഹം ഉണര്‍ന്നതെന്നും തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.
അതിനിടെയാണ് ലൂണ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണലിനെ കുറിച്ച് അറിഞ്ഞത്. 2019 ഒക്ടോബറിലാണ് ഒരു ഏക്കര്‍ ഭൂമിയ്ക്കായി അപേക്ഷിച്ചത്. തുടക്കത്തില്‍ 48000 രൂപയാണ് നല്‍കിയത്. തുടര്‍ന്ന് ഓണ്‍ലൈനിലൂടെ നടത്തിയ നിരവധി എഴുത്തുകുത്തുകള്‍ക്ക് ശേഷം ജൂലൈ നാലിനാണ് ഇടപാട് പൂര്‍ത്തിയായതെന്നും നീരജ് കുമാര്‍ പറഞ്ഞു.
Discussion about this post