കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് കളക്ടര്‍ കെ രാജാമണിക്ക് കടുത്ത പനി അനുഭവപ്പെട്ടത്. ശേഷം പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയായിരുന്നു.
കൊവിഡ് ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കളക്ടറെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി നിരവധി കണ്ടെയ്ന്മെന്റ് സോണുകളില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്നാകാം വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post