മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. ഓറഞ്ച് അലേര്‍ട്ടില്‍ നിന്ന് റെഡ് അലേര്‍ട്ടായി ഉയര്‍ത്തി. ബുധനാഴ്ച രാവിലെ പെയ്ത മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. മഴ ഇനയും തുടരുമെന്നാണ് ലഭിക്കുന്ന വിവരം. മുന്‍കരുതലുകള്‍ സ്വീകരിക്കാനും കടല്‍ത്തീരത്തേക്ക് പോകരുതെന്നും ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Maharashtra: Waterlogging in parts of Andheri area of Mumbai due to incessant rainfall. Brihanmumbai Municipal Corporation (BMC) has requested people stay to away from the shore and not venture into waterlogged areas. pic.twitter.com/uMDDvIBxx0
— ANI (@ANI) July 15, 2020
താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ചില ബസ് സര്‍വീസുകള്‍ വഴി തിരിച്ചുവിടുകയും ചെയ്തു. നഗരത്തില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും മുന്നറിയിപ്പ് നല്കി. താനെ, പാല്‍ഘര്‍ ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയിലെ മറ്റ് തീരദേശ ജില്ലകളിലും കനത്തമഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്കി.
Discussion about this post