ബംഗളൂരു: ഫോട്ടോഗ്രാഫിയോടുള്ള അഗാധമായ ഇഷ്ടത്തില്‍ ക്യാമറ പോലെ വീട് പണിത് ബംഗളൂരിലെ രവി ഹൊങ്കല്‍. ക്യാമറയോടുള്ള തങ്ങളുടെ സ്നേഹമാണ് ഈ വീടെന്ന് രവി ഹൊങ്കലും ഭാര്യയായ കൃപ ഹൊങ്കലും പറയുന്നു.
മുന്‍പ് താമസിച്ചിരുന്ന വീട് വിറ്റും അതിനൊപ്പം ബാക്കി പണം കടം വാങ്ങിയാണ് ഇവര്‍ ആഗ്രഹം പോലെ വീട് നിര്‍മ്മിച്ചിരിക്കുന്നത്. 71 ലക്ഷം രൂപയാണ് കാമറ വീടിനായി രവി ചെലവഴിച്ചത്. വീടിന്റെ അകത്തളങ്ങളില്‍ ക്യാമറയുടെ പോലെ ലെന്‍സും ഫ്ലാഷും ഷോ റീലും മെമ്മറി കാര്‍ഡും വ്യൂ ഫൈന്ഡറുമെല്ലാമുണ്ട്.
വീടിന് അകത്തുള്ള സീലിങ്ങും ചുമരുകളുമെല്ലാം തന്നെ കാമറയുടെ വിവിധ പാര്‍ട്ടുകളാണെന്ന് തോന്നിപ്പിക്കുന്ന വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വീട് ഇതിനോടകം സോഷ്യല്‍മീഡിയയിലും നിറഞ്ഞു കഴിഞ്ഞു. വീട് മാത്രമല്ല, മക്കള്‍ക്ക് നല്‍കിയിരിക്കുന്ന പേരും ക്യാമറകളുടെ പേരുകളാണ്. പ്രമുഖ ക്യാമറകളുടെ പേരായ നിക്കോണ്‍, കാനന്‍, എപ്സണ് എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.
Discussion about this post