ഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫലം അറിയാം. 91.46 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.36 ശതമാനം പേര്‍ ഇക്കുറി വിജയം നേടിയതായി സിബിഎസ്ഇ അറിയിച്ചു. കേരളത്തില്‍ പരീക്ഷ എഴുതിയതില്‍ 99.28 ശതമാനം പേര്‍ വിജയം നേടി. മേഖലാടിസ്ഥാനത്തില്‍ തിരുവനന്തപുരമാണ് വിജയ ശതമാനത്തില്‍ മുന്നില്‍. ചെന്നൈയാണ് തൊട്ടു പിന്നില്‍-98.95 ശതമാനം.
കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലായിരിക്കും ഫലം തയ്യാറാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക.
അതേസമയം സംസ്ഥാനത്തെ പ്ലസ് ടു ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫലം പ്രഖ്യാപിക്കും. www.keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാനാകും. ഡിഎച്ച്എസ്ഇ, പിആര്‍ഡി, കൈറ്റ് വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും. പിആര്‍ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലമറിയാനാകും.
www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in, www.vhse.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും
മൊബൈല്‍ ആപ്പുകളായ PRD Live, Saphalam 2020, iExaMS എന്നിവയിലും ഫലമറിയാം.
Discussion about this post