ബംഗളൂരു: കോവിഡ് വ്യാപനം തടയാമെന്നു കരുതി പ്രഖ്യാപിക്കുന്ന കുറച്ചു ദിവസത്തേക്ക് മാത്രമുള്ള ലോക്ക് ഡൗണ്‍ ഫലപ്രദമല്ലെന്ന് ശാസ്ത്രജ്ഞര്‍. ഇത്തരത്തില്‍ കുറച്ച് ദിവസത്തേക്ക് മാത്രമായി പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ കോവിഡ് വ്യാപനം തടയില്ലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ കുറിച്ച് പഠനം നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ കോവിഡ് വ്യാപനം തടയാനായി ഇപ്പോള്‍ പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്ന് ഇവര്‍ പറയുന്നു.
അത് സമൂഹ വ്യാപനം വൈകിപ്പിക്കുകയേ ഉള്ളുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് കൊറോണ വൈറസ് ശൃംഖല വേര്‍പെടുത്താന്‍ സഹായിക്കില്ല. രോഗ വ്യാപനം വൈകിപ്പിക്കുക മാത്രമേ ഇതിലൂടെ സാധിക്കുന്നുള്ളുവെന്ന്് ശാസ്ത്രജ്ഞര്‍ പറയുന്നു.
കോവിഡ് 19 വൈറസ് ബാധ വ്യാപനം രൂക്ഷമായതോടെ ചെന്നൈയിലും മറ്റ് ഭാഗങ്ങളിലും തമിഴ്‌നാട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബംഗളൂരുവും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ കഴിഞ്ഞദിവസം 1267 പേര്‍ക്കാണ് വൈറസ് ബാധ സ്തിരീകരിച്ചത്.
Discussion about this post