തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുന്ന സച്ചിന് പൈലറ്റ് തങ്ങളുടെ ഏറ്റവും മികച്ച, തിളക്കമാര്‍ന്ന നേതാവായിരുന്നുവെന്ന് ശശി തരൂര്‍. സച്ചില്‍ പൈലറ്റ് പാര്‍ട്ടി വിടുന്നതില്‍ ശരിക്കും സങ്കടമുണ്ടെന്നും അദ്ദേഹം തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും തരൂര്‍ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. സച്ചിന് പൈലറ്റ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നും തരൂര്‍ അഭ്യര്‍ത്ഥിച്ചു. ‘സച്ചിന്‍പൈലറ്റ് കോണ്‍ഗ്രസ് വിടുന്നത് സങ്കത്തോടെയാണ് ഞാന്‍ കാണുന്നത്. അദ്ദേഹത്തെ ഞങ്ങളുടെ ഏറ്റവും മികച്ചതും തിളക്കമാര്‍ന്നതുമായ നേതാവായി ഞാന്‍ കണക്കാക്കുന്നു.’- എന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
‘ഈ സാഹചര്യം ഉണ്ടാവാതിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പാര്‍ട്ടി വിടുന്നതിനു പകരം, അദ്ദേഹത്തിന്റേയും നമ്മുടേയും സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് പാര്‍ട്ടിയെ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തില്‍ അദ്ദേഹം പങ്കുചേരണം’, തരൂര്‍ ട്വിറ്ററിലൂടെ പറഞ്ഞു.
പാര്‍ട്ടി വിടുമെന്ന് സച്ചില്‍ പൈലറ്റ് അറിയിച്ചതിന് പിന്നാലെ ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് സംഭവത്തില്‍ പ്രതികരിക്കുന്നത്. രാജസ്ഥാന് പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഉപമുഖ്യമന്ത്രി പദത്തില്‍ നിന്നും പൈലറ്റിനെ നീക്കം ചെയ്തിരുന്നെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നില്ല.
I am sad to see @SachinPilot leave @INCIndia. I consider him one of our best & brightest, and wish it had not come to this. Instead of parting, he should have joined the effort to make the Party a better& more effective instrument for his, and our, dreams.
— Shashi Tharoor (@ShashiTharoor) July 14, 2020
Discussion about this post