ന്യൂഡല്‍ഹി: പഞ്ചാബില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. ഇന്ന് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗ്രാമീണ വികസന വകുപ്പ് മന്ത്രി ത്രിപ്ത് രജിന്ദര്‍ സിംഗിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം വേഗം ഭേദമാകട്ടെ എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആശംസിച്ചു.
Wishing my Cabinet colleague Tript Rajinder Singh Bajwa Ji a speedy recovery. He has tested positive for #Covid19 today. Looking forward to having you rejoin us soon again.
— Capt.Amarinder Singh (@capt_amarinder) July 14, 2020
ഗ്രാമീണ വികസന വകുപ്പ് ഡയറക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ മന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. മന്ത്രിയുടെ ശനിയാഴ്ചത്തെ കൊവിഡ് പരിശോധനാ ഫലം നെ?ഗറ്റീവായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post