അഹമ്മദാബാദ്: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അഹമ്മദാബാദ് ഭരണകൂടം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കുള്ള 500 ആയി ഉയര്‍ത്തി. നേരത്തെ ഇത് 200 ആയിരുന്നു. പൊതു സ്ഥലത്ത് മുറുക്കി തുപ്പിയാലും പിഴ ഈടാക്കും.
പാന്‍കടകള്‍ക്ക് സമീപം മുറുക്കിത്തുപ്പിയാല്‍ കടയുടമ പതിനായിരം രൂപ പിഴയടക്കേണ്ടിവരും.അഹമ്മദാബാദ് നഗരത്തിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് ഗുപ്തയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ ആളുകള്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതും പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഫേസ് മാസ്ക് ധരിക്കാത്തതിനെ തുടര്‍ന്ന് ഇതുവരെ 1.76 ലക്ഷം ആളുകള്‍ക്ക് പിഴ ചുമത്തിയതായും സാമൂഹിക അകലം പാലിക്കാത്തിന്റെ പേരില്‍ 94 യൂണിറ്റുകള്‍ മുദ്ര വച്ചതായും അറിയിച്ചു.
Discussion about this post