ചെന്നൈ: വൈറസ് വ്യാപനം രൂക്ഷമായ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ചെന്നൈയില്‍ താമ്പരം പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഗുരുമൂര്‍ത്തിയാണ് ആണ് മരിച്ചത്. 54 വയസായിരുന്നു. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടെ ജോലി ചെയ്തിരുന്ന ഇദ്ദേഹം ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം തമിഴ്‌നാട്ടില്‍ വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4328 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 142798 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2032 ആയി ഉയര്‍ന്നു. നിലവില്‍ 48196 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 92567 പേരാണ് രോഗമുക്തി നേടിയത്.