വിശാഖപട്ടണത്ത് മരുന്നു കമ്പനിയില്‍ വന്‍ പൊട്ടിത്തെറി

വിശാഖപട്ടണം: വിശാഖപട്ടണത്ത് മരുന്നു കമ്പനിയില്‍ വന്‍ സ്‌ഫോടനം. വിശാഖപട്ടണത്തെ പരവദയിലെ വ്യാപാരമേഖലയിലുള്ള രാംകി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിയിലെ സ്റ്റെപ്പ് സോള്‍വന്റ് ബോയിലേഴ്‌സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നാണ് വിശാഖപട്ടണം ഡിസിപി സുരേഷ് ബാബു അറിയിച്ചത്.

സംഭവ സ്ഥലത്ത് നിന്ന് പതിനേഴ് തവണ വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറികളുണ്ടായെന്നാണ് പരിസരവാസികള്‍ പറയുന്നത്. വലിയ രീതിയില്‍ മരുന്ന് നിര്‍മ്മാണ വസ്തുക്കള്‍ ശേഖരിക്കുകയും അവ ഉപയോഗിച്ച് മരുന്നുകള്‍ നിര്‍മിക്കുകയും ചെയ്യുന്ന യൂണിറ്റുകളാണ് ഇവിടെയുള്ളത്.

മെയ് ഏഴിന് വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ കമ്പനിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് പന്ത്രണ്ട് പേരുടെ ജീവനാണ് പൊലിഞ്ഞത്.

Exit mobile version