ചെന്നൈ: തമിഴ്നാട്ടില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4328 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 142798 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2032 ആയി ഉയര്‍ന്നു. നിലവില്‍ 48196 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 92567 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം കര്‍ണാടകയിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2738 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 41581 ആയി ഉയര്‍ന്നു. 73 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 761 ആയി ഉയര്‍ന്നു.
4,328 #COVID19 cases, 3,035 discharged & 66 deaths reported in Tamil Nadu today. Total number of cases in the state is now at 1,42,798, including 92,567 discharged, 48,196 active cases & 2,032 deaths: State Health Department pic.twitter.com/8WpqUX0WhU
— ANI (@ANI) July 13, 2020
Discussion about this post