ന്യൂഡല്‍ഹി; ഡല്‍ഹി മജീദിയ ആശുപത്രിയില്‍ പ്രതിഷേധ പ്രകടനവുമായി നഴ്‌സുമാര്‍. നഴ്‌സുമാരെ പിരിച്ചുവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടത്തുന്നത്. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാര്‍ക്ക് അടിസ്ഥാനസൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത 84 നഴ്‌സുമാരെയാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ടതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ളവരെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെയാണ് നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നത്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് ഡല്‍ഹി. 41,820 കൊവിഡ് കേസുകളാണ് ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. തങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമില്ലെന്ന് വ്യക്തമാക്കി നഴ്‌സുമാര്‍ വീഡിയോ സഹിതം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ശേഷം സൗകര്യങ്ങള്‍ക്കായി സമരം നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു.