ലഖ്നൗ: രാജ്യമെങ്ങും കൊവിഡ് ഭീതിയില്‍ മുന്പോട്ട് പോകവെ, പ്ലസ് വണ്‍ പ്രവേശനത്തിനായി പുതിയ സംവിധാനം ഒരുക്കി ഹരിയാനയിലെ സ്കൂള്‍. പത്താം ക്ലാസ് പാസ്സായതിന് ശേഷം പതിനൊന്നാം ക്ലാസില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വാട്സആപ്പിലൂടെയാണ് അധികൃതര്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.
സ്കൂള്‍ രേഖകളും പത്താം ക്ലാസ് ഫലവും വാട്ട്സ് ആപ്പിലൂടെ സ്കൂള്‍ പ്രിന്‍സിപ്പലിന് അയച്ചു കൊടുത്താല്‍ മതിയാകും. നിലവില്‍ ഫീസും സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഹരിയാന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അനുസരിച്ച് കൊവിഡ് 19 മഹാമാരി വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഈ തീരുമാനം.
വിദ്യാര്‍ത്ഥികളുടെ താത്പര്യം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ കൂടി മുന്‍നിര്‍ത്തിയാണ്. അവരുടെ വീടുകളില്‍ തന്നെ ഇരുന്ന് സ്കൂളുകളില്‍ പ്രവേശനം നേടാന്‍ സാധിക്കും. ഹരിയാന വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല് വ്യക്തമാക്കി.
Discussion about this post